അഹമ്മദാബാദ്: പാക് പിടിയിലായിരുന്ന ഇന്ത്യന്‍ വ്യോമയാന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗ അതിര്‍ത്തി കടന്നെത്തിയത് ഇന്നലെ വൈകിട്ടോടെയാണ്. അതിര്‍ത്തി കടന്നെത്തിയ അഭിനന്ദന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയാര് എന്നതായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചോദ്യം.
അഭിനന്ദന്റെ ഭാര്യയെന്നും, കുടുംബാംഗമെന്നുമൊക്കെയുള്ള നിരവധി അഭിപ്രായങ്ങളും അതിന് പിന്നാലെ വന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫിസിലെ ഇന്ത്യന്‍ കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍ ഡോ.ഫരീഖ ബുഗ്തിയാണ് അഭിനന്ദനൊപ്പം അതിര്‍ത്തിയിലെത്തിയത്.
പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫിസിലെ ഇന്ത്യന്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ബുഗ്തി എഫ്എസ്പി ഓഫീസറാണ്. ഇന്ത്യയുടെ ഐഎഫ്എസി( ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്)ന് തത്തുല്യമായ സ്ഥാനമാണ് എഫ്എസ്പി അഥവാ ഫോറിന്‍ സര്‍വീസ് ഓഫ് പാക്കിസ്ഥാന്‍.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വദേശിയാണ് ബുഗ്തി. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്ന ഏക ബലൂചിസ്ഥാന്‍ വനിതയാണ് ബുഗ്തി. പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കേസിലെ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങള്‍ വാങ്ങി ശ്രദ്ധ നേടിയ വ്യക്തിയാണ് ബുഗ്തി.