ന്യൂദല്‍ഹി: എയര്‍ഫോഴ്‌സ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.
'വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു' എന്നാണ് ടെന്നീസ് താരം സാനിയ മിര്‍സ ട്വറ്ററില്‍ കുറിച്ചത്. ഇതിനെതിരെ പാക്ക് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം സാനിയയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താന്റെ മരുമകളായ സാനിയയുടെ സന്ദേശം പാക്കികള്‍ക്കു ഒട്ടും ദഹിച്ചിട്ടില്ല.