Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് മിന്നും ജയം

ഔറംഗാബാദ്- മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. 26 സീറ്റില്‍ 24 ഉം കോണ്‍ഗ്രസ് നേടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് റാവുസാഹിബ് ഡാന്‍വേ പ്രതിനിധീകരിക്കുന്ന ജല്‍ന ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് സില്ലോഡ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ അധികാരം നിലനിര്‍ത്തിയത്.
ബി.ജെ.പി രണ്ട് സീറ്റ് നേടിയ തെരഞ്ഞെടുപ്പില്‍ ശിവസേനക്കും മറ്റു പാര്‍ട്ടികള്‍ക്കും സീറ്റൊന്നും ലഭിച്ചില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട കോണ്‍ഗ്രസിലെ രാജശ്രീം നികം അവരുടെ എതിരാളി ബി.ജെ.പിയിലെ അശോക് തയാഡേയെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രാജശ്രീക്ക് 19,563 വോട്ട് ലഭിച്ചു. 20 സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീനും (എം.ഐ.എം) മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയായി.

 

 

Latest News