തിരുവനന്തപുരം-കന്യാകുമാരിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈകിട്ട് 4.45 ഓടെ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍നിന്നാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഗവര്‍ണര്‍ക്ക് പുറമേ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മേയര്‍ വി.കെ. പ്രശാന്ത്, സതേണ്‍ എയര്‍ കമാന്‍റ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ യാത്രയയപ്പ് നല്‍കാനെത്തി.
ഉച്ചക്ക് 12.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിക്ക് തിരിച്ചത്. ഉച്ചക്ക് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മേയര്‍ വി.കെ. പ്രശാന്ത്, ഒ. രാജഗോപാല്‍ എം.എല്‍.എ, സതേണ്‍ എയര്‍ കമാന്‍റ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.