ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരമെന്ന ലാഘവത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിന് പലരും ആഹ്വാനം ചെയ്യുന്നത്. കീബോര്‍ഡ് വാരിയേഴ്‌സ് യുദ്ധത്തിന്റെ കെടുതികളറിയണമെന്നും ഇനി ഒരു യുദ്ധം ഉണ്ടാകരുതെന്നും സെ നോ ടു വാര്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിനെതിരെ സമാധാനത്തോടെ ഇന്ത്യ പാക് പ്രശ്‌നം പരിഹരിക്കാനും ക്യാംപെയിന്‍ നടക്കുന്നുണ്ട്. നിരവധി സെലിബ്രിറ്റികളാണ് യുദ്ധം വേണ്ടെന്ന നിലപാടുമായി മുന്നോട്ട് വരുന്നത്. ബോളിവുഡ് താരം പ്രീതി സിന്റയുടെ വാക്കുകള്‍- സൈനികന്റെ മകളായ ഞാന്‍ പറയാം... ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യേണ്ടത് ഭീകരവാദത്തിനെതിരെയും ദാരിദ്രത്തിനെതിരെയും നിരക്ഷരതയ്‌ക്കെതിരെയുമാണ്. പരസ്പരമുള്ള പോരല്ല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. പ്രീതി സിന്റയുടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്ന വാക്കുകളാണ് ഇത്. അതിര്‍ത്തിയിലെ യുദ്ധം എന്താണെന്ന് ഒരു സൈനികന്റെ മകളായ തനിക്കറിയാമെന്നും അതിന്റെ ഭീകരത വലുതാണെന്നും പ്രീതി ഓര്‍മിപ്പിക്കുന്നു.