ശ്രീനഗര്‍: കാശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തിലുണ്ടായ മഹാ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും.സ്‌ക്വാര്‍ഡന്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ് ആണ് കാശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
ബുദ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സൈനിക തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തില്‍ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന് പ്രത്യേക പ്രശംസ തന്നെ ലഭിച്ചിരുന്നു.
വ്യോമസേനയുടെ എംഐ പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരുന്നു. ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്.