വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഒരു ശുഭ വാര്‍ത്തയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഒരു ശുഭവാര്‍ത്തയുണ്ടാകും. വിഷയത്തില്‍ തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അതിന്റെ അവസാനത്തേക്ക് എത്തുന്നുവെന്നാണു പ്രതീക്ഷിക്കുന്നത്, ട്രംപ് പറഞ്ഞു.
കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.