റിയാദ്- ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക സന്ദേശവുമായി സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ പാക്കിസ്ഥാനിലേക്ക്. പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞയാഴ്ച പാക്കിസ്ഥാനും ഇന്ത്യയും സന്ദർശിച്ചിരുന്നു.