ന്യൂദൽഹി- വനഭൂമിയിൽ നിന്ന് ആദിവാസികളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെയും ഗുജറാത്ത് സർക്കാരിന്റെയും ഹർജികൾ പരിഗണിച്ചാണ് ആയിരകണക്കിന് ആദിവാസികളെ പ്രതികൂലമായി ബാധിക്കുമായിരുന്ന വിധിക്ക് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഇനി ജൂലൈ 10 ന് പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങൾക്കും സത്യവാങ് മൂലം സമർപ്പിക്കാൻ അനുമതി നൽകി. ജസ്റ്റിസ് അരുൺ മിശ്ര യുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ആദിവാസികളെ ഒഴിപ്പിക്കണമെന്ന ഹരജിക്കെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു.