ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാഷ്ട്രീയം പ്രസംഗിക്കേണ്ട സമയമില്ലിത്. പൈലറ്റ് തിരിച്ചെത്തുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിര്‍ത്തിവെക്കുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം പ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇന്ത്യന്‍ പൈലറ്റ് കാണാതായതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് പാക് സൈന്യത്തിന്റെ പിടിയിലായതും അതിന്റെ വീഡിയോയും പാക് പുറത്ത് വിട്ടിരുന്നു. ഇത് സാഹചര്യത്തെ വഷളാക്കുന്നതായി സര്‍വ്വ കക്ഷി യോഗം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമര്‍ അബദുള്ളയുടെ പ്രതികരണം. രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി മെട്രോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാക് അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത് മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.