കല്പറ്റ- റിസോര്‍ട്ടിലെ കുളിമുറി രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരുളം പാപ്ലശേരി വെളുത്തേരി ഷമീറിനെയാണ്(33) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. രാമകൃഷ്ണന് ശിക്ഷിച്ചത്. ബത്തേരിക്കടുത്തുള്ള റിസോര്‍ട്ടില്‍ 2014 ജൂണ്‍ 26 നായിരുന്നു കേസിനു ആസ്പദമായ സംഭവം. റിസോര്‍ട്ടില്‍ പെയിന്റിംഗ് ജോലിക്കെത്തിയ ഷമീര്‍ വെന്റിലേറ്ററിലൂടെയാണ് കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി.സിന്ധു ഹാജരായി.