കൊച്ചി- തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ഖാസിമി പ്രതിയായ പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയെ ശരണാലയത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മാതാവ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഇമാം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
കുട്ടിയെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ആദ്യം സമര്‍പ്പിച്ച ഹരജി പിന്‍വലിച്ച ശേഷമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്തു പുതിയ ഹരജി സമര്‍പ്പിച്ചത്. മാര്‍ച്ച് ആറിനു കുട്ടിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. പ്രതി പുറത്തും ഇര അകത്തുമാണെന്നു കോടതി പരാമര്‍ശിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനാവാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പോലിസ് പരമാവധി ശ്രമം നടത്തിയെങ്കിലും അറസ്റ്റു ചെയ്യാനായില്ലെന്നു പ്രോസിക്യുഷന് മറുപടി നല്കി.