Sorry, you need to enable JavaScript to visit this website.

40 രൂപയ്ക്ക് വേണ്ടി 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു

ഔറംഗാബാദ്: 40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു. സംഭവത്തിന് തലേ ദിവസം രാത്രി 40 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും അടിയും നടന്നിരുന്നു. 
പിന്നേറ്റ് ഉച്ചയ്ക്ക് സഹോദരന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച് കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് കേസ്.  
ഇളയ സഹോദരനാണ് ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളുടെ മൃതശരീരം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനെ അമിതമായി പരിഗണിക്കുന്നുവെന്നും ഇളയ ആള്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്. മൂത്തയാള്‍ സ്‌കൂളില്‍ പ്രസിദ്ധനായതും ഇളയാളെ ചൊടിപ്പിച്ചു. ഇതും സഹോദരനോട് പക ഇരട്ടിക്കാന്‍ കാരണമായി.

Latest News