ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാനിലെ ജെയ്‌ഷേ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 നാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ പാക് പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങളും പുറത്തായി.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പാക് പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ കക്ഷികള്‍ ഇമ്രാന്‍ ഖാനെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീക് ഇഇന്‍സാഫിനെതിരെയും മുദ്രാവാക്യം മുഴക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സേനയ്ക്ക് കിട്ടിയ തിരിച്ചടിയിലായിരുന്നു പരിഹസിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.