കൊച്ചി: പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് പാക് അധീന കാശ്മീരിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ അഭിനന്ദിച്ച് സുരേഷ് ഗോപി എം.പി.
പുല്‍വാമ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം തിരിച്ചടി നല്‍കി ഇന്ത്യ ഉശിര് തെളിയിച്ചിരിക്കുകയാണെന്നുമാണ് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
'പുല്‍വാമ ആക്രമണം നടന്ന് 12 ാം ദിവസം 12 മിറാഷ്‌ജെറ്റ് വിമാനങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരരുടെ നാല് കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ നമ്മുടെ ധീരജവാന്‍മാരുടെ ജീവത്യാഗത്തിന് തിരിച്ചടി നല്‍കിയിരിക്കുന്നു...എങ്ങനെയുണ്ട് ഉശിര്?' സുരേഷ് ഗോപി ഫേസ്ബുക്കില്‍ ചോദിച്ചു.