Sorry, you need to enable JavaScript to visit this website.

തകര്‍ത്തത് ജയ്ഷിന്റെ ഏറ്റവും വലിയ ഭീകര കേന്ദ്രം; നിരവധി ഭീകരരെ തുടച്ചു നീക്കിയെന്ന് ഇന്ത്യ

ന്യൂദല്‍ഹി- കശ്മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ നിരവധി ഭീകരരേയും ഭീകര പരിശീലീകരേയും തുടച്ചു നീക്കിയെന്ന് വിദേശകാര്യ സെക്രട്ടരി വിജയ് ഗോഖലെ അറിയിച്ചു. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രം പൂര്‍ണമായും തകര്‍ത്തെന്നും നിരവധി കമാന്‍ഡര്‍മാരേയും ജയ്ഷ് ഭീകരരേയും കൊലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചത്. ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചത്.

അതീവ രഹസ്യ നീക്കത്തിലൂടെയായിരുന്നു ഈ ആക്രമണം. ജയ്ഷ് ഇന്ത്യയില്‍ വീണ്ടും ഒരു ആക്രമണത്തിനൊരുങ്ങുന്നതായുള്ള വിശ്വസനീയ ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നതായും ഗോഖലെ പറഞ്ഞു. ബാലാകോട്ടില്‍ തകര്‍ക്കപ്പെട്ട ജയ്്ഷ് ഭീകര കേന്ദ്രം ജയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ ഉസ്താദ് ഗൗരി എന്നറിയപ്പെടുന്ന യുസുഫ് അസ്ഹറിന്റെ നേതൃത്വത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest News