തെഹ്‌റാന്‍- ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് രാജിവെച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ താന്‍ ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. തന്റെ സേവനങ്ങളോട് സഹകരിച്ച ഇറാന്‍ ജനതയോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2015 ല്‍ ലോകശക്തികളുമായി ഇറാന്റെ ആണവ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ജവാദ് ശരീഫിന്റെ രാജി തീര്‍ത്തും അപ്രതീക്ഷിതമാണ്. രാജിക്ക് പ്രത്യേക കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ ഇറാന്‍ സന്ദര്‍ശനവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അസദിന്റെ സന്ദര്‍ശനം വിദേശകാര്യ മന്ത്രി അറിയാതെയാണെന്ന് ഒരു വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.