ഷൊര്‍ണൂര്‍- ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്നു സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കില്ല. രാവിലെ 6.40-നാണ് അപകടം. സിഗ്നല്‍ സംവിധാനത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശൂര്‍, പാലക്കാട് ഭാഗത്തേക്കുള്ള ട്രെയ്ന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ട്രെയ്ന്‍ ഗതാഗതത്തെ ഇതു ബാധിച്ചിട്ടില്ല. എഞ്ചിനു പിന്നിലെ പാര്‍സര്‍ വാന്‍, എസ്.എല്‍.ആര് ബോഗികല്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാലത്തിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റുകലും തകര്‍ന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണ്.