Sorry, you need to enable JavaScript to visit this website.

കൃപേഷിന്റെ കുടുംബത്തിന് വീടുമായി ഹൈബി ഈഡൻ

കൊച്ചി- കാസർക്കോട് സി.പി.എം കൊലപ്പെടുത്തിയ കൃപേഷിന്റെ വീടുനിർമാണവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഹൈബി ഈഡൻ. ഇന്ന് കൃപേഷിന്റെ വീട് സന്ദർശിച്ച ഹൈബി ഈഡന്റെ സംഘം ഭവനനിർമാണത്തിനുള്ള അന്തിമരൂപം തയ്യാറാക്കി. 
ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പുതിയ ഭവനം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്ക്യോസ് എന്നിവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഭവനത്തിന്റെ രൂപരേഖ തയ്യാറായി.
ശുചി മുറികളോട് കൂടിയ 3 കിടപ്പുമുറികൾ, സ്വീകരണ മുറി, ഭക്ഷണ മുറി മുതലായവ അടങ്ങിയതാണ് രൂപരേഖ. 50 ദിവസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കുടുംബാംഗങ്ങളുടെ അനുമതി ലഭ്യമായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. മാർച്ച് 1 ന് ശേഷം ആരംഭിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ.

Latest News