ചേർത്തല- മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച പിൽഗ്രിം-ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. നേരത്തെ അനുവദിച്ച മൂന്നു കോടിക് പുറമെ, രണ്ടു കോടി രൂപ കൂടി സെന്ററിന് അനുവദിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.