ന്യൂദല്‍ഹി- കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. രാംലീല മൈതാനത്ത് എസ്.എസ്.എഫ് സംഘടിപ്പിച്ച ദേശീയ സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാരാണ് ഐകകണ്‌ഠ്യേന പ്രഖ്യാപനം നടത്തിയത്.
സുന്നി സൂഫി ധാരയിലെ വിവിധ മദ്ഹബുകളില്‍ വിശ്വസിക്കുന്ന രാജ്യത്തെ ഭൂരിപക്ഷം മുസ്ലിംകളുടേയും പരമോന്നത നേതാവായി കാന്തപുരം മാറിയിരിക്കയാണെന്ന് നേതാക്കള്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ഈ പദവിയിലെത്തുന്നതെന്ന് നേതാക്കളെ ഉദ്ധരിച്ച് സിറാജ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.