Sorry, you need to enable JavaScript to visit this website.

പൂച്ചയുടെ ആസ്തി 1400 കോടി 

പാരിസ്: ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ  മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫാഷനോട് അതിയായ ഭ്രമവും  താല്‍പ്പര്യവും കാണിച്ചിരുന്ന കാള്‍ ഫെബ്രുവരി 19ന് പാരിസില്‍ വെച്ചാണ് മരണപ്പെട്ടത്. ഫാഷന്‍ പോലെ തന്നെ കാളിന് ഏറ്റവും ഇഷ്ടവും അടുപ്പുമുള്ള മറ്റൊന്നായിരുന്നു തന്റെ വളര്‍ത്ത് പൂച്ചയായ 'ചോപെറ്റ്'. ബര്‍മീസ് ഇനത്തില്‍പ്പെട്ട ചോപെറ്റ് സാധാരണ മനുഷ്യരേക്കാള്‍ ആഡംബരമായാണ് ജീവിച്ചിരുന്നത്. 
സ്വകാര്യ ജെറ്റില്‍ യാത്ര, വെള്ളി പാത്രങ്ങളില്‍ ഭക്ഷണം, ലോകത്തെ മികച്ച ഡിസൈനേഴ്‌സിനും മോഡല്‍സിനുമൊപ്പം സഹവാസം എന്നിങ്ങനെ പോകും ചോപെറ്റിന്റെ  ജീവിത0.
 കാളിന്റെ 1400 കോടി മൂല്യമുള്ള സ്വത്തുക്കളുടെ ഏക അവകാശിയിപ്പോള്‍ എട്ട് വയസുകാരനായ ചോപെറ്റാണ്. കാളിനെപ്പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും ഏറെ ആരാധകരുള്ള താരമാണ് ചോപെറ്റും. 283 കെ പേരാണ് ചോപെറ്റിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 

Latest News