ജിദ്ദയില്‍ ഫൈസലിയ്യ ഇര്‍ഫാന്‍ ഹോസ്പിറ്റല്‍ പരിസരങ്ങളിലായി ഏതാനും ദിവസങ്ങളിലായി പലവിധത്തിലുള്ള തട്ടിപ്പിന്നിരയായവര്‍ വര്‍ധിച്ചു വരികയാണ്.
ആഴ്ചകള്‍ക്ക് മുമ്പ് കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ പ്രവാസി മലയാളിയുടെ ശരീരത്തിലേക്ക് തുപ്പിയ ശേഷം ക്ഷമാപണത്തോടെ വസ്ത്രം വൃത്തിയാക്കാന്‍ സഹായിച്ചതിനിടെ പഴ്‌സ് കൈക്കലാക്കി യിരുന്നു..
ദിവസങ്ങള്‍ക്ക് ശേഷം കാലത്ത് ഷാലിമാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മലയാളി സ്വന്തം വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗത്തെ ടയര്‍ പഞ്ചറാണെന്നറിയിച്ച് കൊണ്ട് ഒരാള്‍ പ്രത്യക്ഷപ്പെട്ടു.
ടയര്‍ നോക്കാന്‍ വേണ്ടി ഇറങ്ങിയ മലയാളി കുനിഞ്ഞപ്പോള്‍ തന്ത്രപൂര്‍വ്വം ഇഖാമയും പണവും മറ്റു കാര്‍ഡുകളുമടങ്ങിയ പഴ്‌സ് ഈ വിരുതന്‍ കൈക്കലാക്കിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഞാന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് റൂമിലേക്ക് നടന്നു നീങ്ങവെ അപരിചിതനായ ഒരാള്‍ എന്റെ ശരീരത്തില്‍ വന്ന് മുട്ടി .
ഞാന്‍ 10 അടി മുന്നോട്ട് നീങ്ങിയ ശേഷം തിരിഞ്ഞ് നിന്ന് ' എന്താണ് ' എന്ന് ചോദിച്ചു. ഉടന്‍ ക്ഷീണിതനെപ്പോലെ അഭിനയിച്ച് ഞാന്‍ രോഗിയാണെന്ന് മറുപടി പറഞ്ഞു:
ശേഷം 'മാലീഷ് സല്ലിം സലാം എന്ന് പറഞ്ഞ് കൈ പിടിക്കാനായി കൈ നീട്ടി എന്റെ നേരെ വന്നു....
പന്തികേട് മനസ്സിലാക്കിയ ഞാന്‍ കൈ കൊടുക്കാന്‍ തയ്യാറാവാതെ രക്ഷപ്പെടുകയാണുണ്ടായത്
ശേഷം മൂന്ന് മണിക്ക് ഇര്‍ഫാന്‍ ആശുപത്രി ജീവനക്കാരനായ ഇന്തോനേഷ്യന്‍ യുവാവില്‍ നിന്നും വസ്ത്രത്തിലേക്ക് തുപ്പിയ ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 3000 ത്തോളം റിയാലും ഇഖാമയും നഷ്ടപ്പെട്ടതായി അറിഞ്ഞു.
തട്ടിപ്പിനിരയാവരെല്ലാം പോക്കറ്റില്‍ നിന്നും സാധനം നഷ്ടപ്പെടുമ്പോള്‍ അറിയുന്നില്ല എന്നതാണ് വസ്തുത..
മധ വയസ്‌കനായ കറുത്ത വര്‍ഗ്ഗക്കാരനാണ് തട്ടിപ്പുകാരന്‍
എല്ലാവരും ജാഗ്രത പാലിക്കുക: