കാസര്‍കോട്- പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ആറു പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കും വാര്‍ഡനുമാണ് രോഗം സ്ഥിരീകരിച്ചത്. 67 വിദ്യാര്‍ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. കുട്ടികള്‍ക്ക് കൂട്ടത്തോടെ പനി ബാധിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നാല് പെണ്‍കുട്ടികള്‍ക്കും ഒരു ആണ് കുട്ടിക്കും വാര്‍ഡനും എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്.
പെരിയ നവോദയ സ്കൂളില്‍ 520 കുട്ടികളുണ്ട്. രോഗം നിയന്ത്രണ വിധേയമാണെന്നും പകരാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരും സ്കൂള്‍ അധികൃതരും അറിയിച്ചു.