Sorry, you need to enable JavaScript to visit this website.

കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിച്ച് ജീവനോടെ തീയിട്ടു കൊന്നു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ പ്രണയിച്ചതിന്റെ പേരില്‍ കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കി ജീവനോടെ തീയിട്ടു കൊലപ്പെടുത്തി. ദല്‍ഹിയില്‍ സ്വര്‍ണപ്പണിക്കാരനായി ജോലി ചെയ്യുന്ന 21-കാരന്‍ രഞ്ജിത് മൊണ്ടല്‍ എന്ന യുവാവ് കാമുകിയെ കാണാന്‍ ഇവിടെ എത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രഞ്ജിത്തിനെ വെള്ളിയാഴ്ച രാത്രിയാണ് പിടികൂടി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 3.30-ഓടെ തുറസ്സായ സ്ഥലത്ത് എന്തോ കത്തിയെരിയുന്നത് കണ്ട് പരിശോധന നടത്തിയ പോലീസാണ് സംഭവം പുറത്തു കൊണ്ടു വന്നത്.

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ നല്‍കിയ പരാതി പ്രകാരം പെണ്‍കുട്ടിയേയും മതാപിതാക്കളേയും സഹോദരനേയും മറ്റു മൂന്നു പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ മൊബൈല്‍  ഫോണും പരിസരത്തു നിന്ന് പോലീസിനു ലഭിച്ചു. ഏതാനും വസ്തുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. അമ്മയുടെ മരണ ശേഷം അച്ഛന്‍ രണ്ടാം വിവാഹം ചെയ്തതോടെ അമ്മാവന്റെ വീട്ടിലായിരുന്നു രഞ്ജിത്ത് കഴിഞ്ഞിരുന്നത്്. പെണ്‍കുട്ടിയുടെ വീടും സമീപത്താണ്.
 

Latest News