റിയാദ്- ആരോഗ്യത്തിന് ഹാനികരമായ ബേബി ഫുഡുകള്‍ പ്രാദേശിക വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. സ്‌പെയിനില്‍ നിര്‍മിച്ച, ബ്ലെമില്‍ പ്ലസ് ട്രേഡ്മാര്‍ക്കിലുള്ള രണ്ടിനം ബേബിഫുഡ് ടിന്നുകളുടെ മൂന്നു ബാച്ചുകളാണ് പിന്‍വലിക്കുന്നത്. സാല്‍മോനെല്ല ബാക്ടീരിയ ബേബിഫുഡ് ടിന്നുകളില്‍ അടങ്ങിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.
2018 ഒക്‌ടോബറില്‍ നിര്‍മിച്ച, 'ബ്ലെമില്‍ പ്ലസ് എച്ച്.ആര്‍ 1' 400 ഗ്രാം ഇനത്തില്‍ പെട്ട ബേബി ഫുഡ് ടിന്‍ 138/2918 ബാച്ചും 2018 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നിര്‍മിച്ച, 'ബ്ലെമില്‍ പ്ലസ് എച്ച്.ആര്‍ 2' 400 ഗ്രാം ഇനത്തില്‍ പെട്ട ബേബിഫുഡ് ടിന്‍ 197/2918, 198/2918 ബാച്ചുകളുമാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.