ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പുറപ്പെട്ട ിആര്‍പിഎഫ് ജവാന്‍ സല്‍ദേഷ് കുമാര്‍ (40) നെ കാണാതായി.14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കവെയാണ് ജവാനെ കാണാതായത്. ഫെബ്രുവരി 20നായിരുന്നു സല്‍ദേഷ് കുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ പോലീസില്‍ സിആര്‍പിഎഫ് പരാതി നല്‍കിയിരുന്നത്. സല്‍ദേഷ് കുമാറിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.