ജമ്മു- കശ്മീരില്‍ നിയന്ത്രണ രേഖയുടെ പത്ത് കി.മീ പരിധിയില്‍ താമസിക്കുന്ന യുവാക്കളെ പ്രത്യേക പോലീസ് ഓഫിസര്‍ (എസ്.പി.ഒ) തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. പൂഞ്ച് ജില്ലയിലെ 166 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഈ ഒഴിവുകള്‍ നിയന്ത്രണ രേഖക്കു സമീപമുള്ളവര്‍ക്കായി ആഭ്യന്തര മന്ത്രാലയം നീക്കിവെച്ചതായിരുന്നു.
ദീര്‍ഘകാലത്തെ ഇടവേളക്കുശേഷമാണ് പൂഞ്ചില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തങ്ങള്‍ക്കും രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കായികക്ഷമതാ പരിശോധനക്കെത്തിയവര്‍ പറഞ്ഞു.
ഭീകരതക്കെതിരായ സൈനിക നീക്കത്തെ സഹായിക്കുകയാണ് ജമ്മു കശ്മീരിലെ പ്രത്യേക പോലീസ് ഓഫീസര്‍മാരുടെ ചുമതല. സംസ്ഥാനത്ത് കാല്‍ ലക്ഷത്തിലേറെ എസ്.പി.ഒ മാരുണ്ട്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചെലവില്‍ ഉള്‍പ്പെടുത്തി തിരികെ നല്‍കും. കശ്മീരില്‍ ഭീകരത ചെറുക്കുന്നതില്‍ എസ്.പി.ഒ മാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.