തിരുവനന്തപുരം- പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കാനാണ് നീക്കമെന്നും സി.പി.എം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണച്ചുമതല ശ്രീജിത്തിനെയാണ് ഏല്‍പിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
കുറ്റകൃത്യം അന്വേഷിക്കാന്‍ എസ്.ശ്രീജിത്തിന് എന്ത് യോഗ്യതയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു. കെവിന്‍ കേസില്‍ നടപടി നേരിട്ട എസ്.പി മുഹമ്മദ് റഫീഖിനെ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെയും മുല്ലപ്പളളി വിമര്‍ശിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു.