ന്യൂദൽഹി - ദുബായിലെയും പാശ്ചാത്യ നഗരങ്ങളിലെയും പോലെ സൗദിയിലും ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഏറ്റവും പ്രശസ്തരായ ബോളിവുഡ് താരങ്ങളുടെ പരിപാടികളും അന്താരാഷ്ട്ര സംഗീത പരിപാടികളും സൗദിയിൽ സംഘടിപ്പിക്കുന്നതിന് രണ്ടു ഇന്ത്യൻ കമ്പനികളുമായി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി ഇന്നലെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ന്യൂദൽഹിയിൽ സംഘടിപ്പിച്ച സൗദി, ഇന്ത്യ ഫോറത്തിനിടെയാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.