ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉന്നതതല യോഗം വിളിച്ചു.കരസേന മേധാവി ഖമര്‍ ജാവേജ് ബജ്വയുമായും ഇമ്രാന്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ബജ്വയെ കൂടാതെ സര്‍വീസ് മേധാവി, ഇന്റലിജന്‍സ് മേധാവി, ഫെഡറല്‍സ്‌റ്റേറ്റ് ധനമന്ത്രിമാര്‍, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കശ്മീരില്‍ തോക്കെടുത്തവര്‍ കീഴടങ്ങിയിങ്കില്‍ ഇല്ലാതാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.