ലണ്ടന്‍- സിറിയന്‍ പ്രസിഡന്റ് ബശാര്‍ അസദിന്റെ ഭാര്യ അസ്മാ അസദിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്ത്. ഭര്‍ത്താവിന്റെ ഭരണകൂടത്തെ പിന്തുണച്ച് അസ്മ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വിദേശകാര്യ വക്താവ് ടോം ബ്രേക്കാണ് ഹോം സെക്രട്ടറി അംബര്‍ റൂഡിന് കത്തയച്ചത്. തന്റെ അധികാരം ഉപയോഗിച്ച് അസ്മയുടെ പൗരത്വം റദ്ദാക്കണമെന്നാണ് ആവശ്യം.
സിറിയയുടെ പ്രഥമ വനിത വ്യക്തി എന്ന നിലയിലല്ല സംസാരിക്കുന്നതെന്നും സിറിയന്‍ പ്രസിഡന്റിന്റെ വക്താവായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയയുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടാന്‍ ബോറിസ് ജോണ്‍സണ്‍ മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്. സിറിയന്‍ പ്രസിഡന്റിന്റെ കിരാത നടപടികള്‍ ന്യായീകരിക്കുന്നത് അവസാനിപ്പിക്കാന്‍ അസ്മ അസദിനോട് ആവശ്യപ്പെടുകയോ അവരുടെ പൗരത്വം എടുത്തകളയുകയോ വേണം-ബ്രേക്ക് ആവശ്യപ്പെട്ടു.
സിവിലിയന്മാര്‍ക്കുനേരെ സിറിയയിലെ അസദ് ഭരണകൂടം രാസായുധങ്ങള്‍ ഉപയോഗിച്ചതിനെ ലോകം അപലപിക്കുമ്പോള്‍ അസ്മ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഭര്‍ത്താവിന്റെ നേതൃത്വത്തെ ന്യായീകരിക്കുകയാണ്. അമേരിക്കന്‍ നടപടികളെ വിമര്‍ശിക്കുന്നതാണ് അസ്മയുടെ പോസ്റ്റുകള്‍.
അസ്മാ അസദിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തെ കണ്‍സര്‍വേറ്റീവ് എം.പി നദീ സഹാവി പിന്തുണച്ചു. യുദ്ധകുറ്റങ്ങള്‍ തുടരുന്ന ഭരണകൂടത്തിന്റെ പ്രചാരണ യന്ത്രമായിരിക്കയാണ് അവരെന്ന് അദ്ദേഹം പറഞ്ഞു.
സറിയന്‍ മാതാപിതാക്കളുടെ മകളായി ലണ്ടനില്‍ ജനിച്ചുവളര്‍ന്ന അസ്മ 2000ലാണ് ബ്രിട്ടന്‍ വിട്ട് സിറയയില്‍ താമസമാക്കിയത്.