ന്യൂദൽഹി- പാക്കിസ്ഥാൻ തടവുകാരൻ ഇന്ത്യൻ ജയിലിൽ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂർ സെൻട്രൽ ജയിലിലാണ് പാക് തടവുകാരൻ കൊല്ലപ്പെട്ടത്. തടവുകാരൻ കൊല്ലപ്പെട്ടതാണെന്ന കാര്യം ജയിൽ ഐ.ജി സ്ഥിരീകരിച്ചു. രാജസ്ഥാൻ പത്രികയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ജയിലിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയവായിട്ടില്ല.