Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ട ഇരട്ടക്കൊല പൈശാചികം; പോലീസ് ശിക്ഷ ഉറപ്പാക്കണം-വി.എസ്

തിരുവനന്തപുരം- കാസര്‍കോട്ടെ ഇരട്ടക്കൊലയെ സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ ശക്തമായി അപലപിച്ചു. പൈശാചികവും മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണ് ഈ കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളില്‍ ഇത്തരം ചിന്തകളുണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇത്തരക്കാരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കാനാവില്ല.
നിഷ്ഠൂര കൊലകള്‍ നടത്തിയവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക തന്നെ വേണമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ഉറപ്പാക്കാന്‍ പോലീസിനു കഴിയണമെന്നും വി.എസ് പറഞ്ഞു.

 

Latest News