ന്യൂദല്‍ഹി- സൗദി അറേബ്യ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്.
ഇരുരാജ്യങ്ങളുടേയും നേട്ടത്തിനുവേണ്ടി പരസ്പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള ചര്‍ച്ചയില്‍ കിരീടാവകാശി പറഞ്ഞു. രാഷ്ട്രപതിയുടേയും പ്രധാനമന്ത്രി മോഡിയുടേയും നേതൃത്വത്തില്‍ ഇന്ത്യയുടേയും സൗദി അറേബ്യയുടേയും പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.