Sorry, you need to enable JavaScript to visit this website.

ഐ.എസില്‍നിന്ന് മടങ്ങിയ പെണ്‍കുട്ടിക്ക് ബ്രട്ടീഷ് പൗരത്വം നഷ്ടമാകും

ലണ്ടന്‍- പതിനഞ്ചാം വയസ്സില്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന ബ്രിട്ടീഷ് പെണ്‍കുട്ടി ഷമീമ ബീഗത്തിന് യു.കെ പൗരത്വം നഷ്ടമാകും. മറ്റൊരു രാജ്യത്തിന്റെ പൗരത്വത്തിന് അര്‍ഹയായ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തകളയുമെന്നാണ് സൂചന. ഷമീമക്ക് ഇപ്പോള്‍ 19 വയസ്സായി. നിരശാജനകമാണ് തീരുമാനമെന്നും ഇതിനെതിരെ നിയമത്തിന്റെ എല്ലാ വഴികളും ആലോചിക്കുമെന്നും ഷമീമയുടെ കുടുംബ അഭിഭാഷകന്‍ തസ്‌നീം അകുന്‍ജീ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/shameema_3.jpg
2015-ല്‍ കിഴക്കന്‍ ലണ്ടനില്‍നിന്ന് സിറിയയിലേക്ക് പോയ ഷമീമ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കുകയായിരുന്നു.
സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന പ്രദേശമായ ബാഗസില്‍നിന്ന് രക്ഷപ്പെട്ട് സിറിയന്‍ അഭയര്‍ഥി ക്യാമ്പിലെത്തിയ ഷമീമ കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഐ.എസ് പെണ്‍കുട്ടിയാകാന്‍ താന്‍ ഒരിക്കലും ആഗ്രമഹിച്ചിട്ടില്ലെന്നും യു.കെയിലെത്തി സമാധാനത്തോടെ കുഞ്ഞിനെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഷമീമ തിങ്കളാഴ്ച ബി.ബി.സിയോട് പറഞ്ഞിരുന്നു. നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തുന്നതിനെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/02/20/shameemaone.jpg
ബംഗ്ലാദേശ് പൗരത്വമുണ്ടെന്ന് കണ്ടെത്തിയാണ് 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമപ്രകാരം ഷമീമയുടെ പൗരത്വം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തീര്‍ത്തും പൗരത്വമില്ലാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പൗരത്വം റദ്ദാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
അതേസമയം, ബംഗ്ലാദേശ് പൈതൃകമുണ്ടെന്ന് കരുതപ്പെടുന്ന ഷമീമ, തനിക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ടില്ലെന്ന് വാദിക്കുന്നു. ഒരിക്കലും ബംഗ്ലാദേശില്‍ പോയിട്ടുമില്ല. സഹോദരിയുടെ യു.കെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് പോയതെന്നും അതിര്‍ത്തിയില്‍ വെച്ച് പാസ്‌പോര്‍ട്ട്  പിടിച്ചെടുത്തുവെന്നും ഷമീമ പറയുന്നു.
പൗരത്വം റദ്ദാക്കപ്പെടുന്നതിനുമുമ്പ് ജനിക്കപ്പെടുന്ന കുഞ്ഞിനെ ബ്രിട്ടീഷ് പൗരനായി പരിഗണിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ സുരക്ഷ ചൂണ്ടിക്കാട്ടി ഇതു മറികടക്കാന്‍ അധികൃതര്‍ക്ക് സാധിക്കും. ബ്രിട്ടന്റെയും ഇവിടെ ജീവിക്കുന്ന ജനങ്ങളുടേയും സുരക്ഷയാണ് മുഖ്യമെന്ന് ആഭ്യന്തര സെക്രട്ടറി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. ഓരോ കേസിലും ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിക്കില്ലെന്നും ലഭ്യമായ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പൗരത്വം പിന്‍വലിക്കുന്ന തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
മാതാവിന് ബംഗ്ലാദേശി പൗരത്വമുണ്ടെങ്കില്‍ ഷമീമയേയും ബംഗ്ലാദേശിയായി കണക്കാക്കാമെന്ന് ബംഗ്ലാദേശ് നിയമമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ആഭ്യന്തര ഓഫീസിന്റെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മെട്രൊപോളിറ്റന്‍ മുന്‍ പോലീസ് മേധാവി ഡാല്‍ ബാബു അഭിപ്രായപ്പെട്ടു. ഷമീമ ബീഗം ഒരിക്കലും ബംഗ്ലാദേശില്‍ പോയിട്ടില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തെറ്റായ നീക്കമാണിതെന്നും അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഹോം ഓഫീസിന്റെ നീക്കത്തെ എതിര്‍ത്ത് കണ്‍സര്‍വേറ്റീവ് എ.ംപി ജോര്‍ജ് ഫ്രീമാന്‍ പ്രതികരിച്ചു.

 

Latest News