ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 2019-20 അധ്യയന വർഷത്തേക്ക് വിദ്യാർഥി പ്രവേശന നടപടികൾ പൂർത്തിയായി. എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്കുള്ള നറുക്കെടുപ്പ് 27ന് വൈകുന്നേരം 4.30 മുതൽ 9.30 വരെ ബോയ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ മാർച്ച് 24ന് ആയിരിക്കും. സ്‌കൂൾ വെബ്‌സൈറ്റ് വഴി അഡ്മിഷന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളെയാണ് യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കുക. ഒഴിവുള്ള സീറ്റുകൾക്ക് അനുസൃതമായി, ഉയർന്ന് മാർക്ക് നേടിയവർക്കായിരിക്കും പ്രവേശനം ലഭിക്കുക. 11-ാം ക്ലാസിലേക്കുള്ള യോഗ്യതാ പരീക്ഷ ഏപ്രിൽ ഏഴിനായിരിക്കും. മാർച്ച് 15ന് വെബ്‌സൈറ്റിൽ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും.