ഷാര്‍ജ- ഷാര്‍ജ കുട്ടികളുടെ ബിനാലെ (എസ്‌സിബി)യ്ക്ക് ബുധനാഴ്ച വൈകിട്ട് മൂന്നിന് തുടക്കമാകും. മുഗാദിര്‍ ചില്‍ഡ്രന്‍സ് ഫോര്‍ ആര്‍ട്‌സിലാണ് ഉദ്ഘാടന പരിപാടി. ലാസ്റ്റ് എക്‌സിറ്റ്–ദുബായ്, അല്‍ ഖസ് ബ–ഷാര്‍ജ, മറീന1–അജ്മാന്‍, ഫുജൈറ മാള്‍ എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ പരിപാടികള്‍ അരങ്ങേറും.
ലോകം നിങ്ങളുടെ സങ്കല്‍പത്തോളം വലുത് എന്ന പ്രമേയത്തില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ ആറു മുതല്‍ 18 വയസുവരെയുള്ള 4,000 കുട്ടികള്‍ പങ്കെടുക്കും.
മിറാക്കിള്‍ ചെയര്‍, സോളാര്‍ പവേര്‍ഡ് സ്കൂട്ടര്‍ എന്നിയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ള 48 പുതിയ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കും. ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ വിവിധ ഹാളുകളിലായി പ്രദര്‍ശിപ്പിക്കും.
കുട്ടികളുടെ സര്‍ഗപ്രതിഭ, മൗലികത, ആശയങ്ങളിലെ വ്യക്തത, സാങ്കേതികത, സംഘാടനം തുടങ്ങിയവ വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുക്കുക.