കൊല്‍ക്കത്ത: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പച്ചകുത്തി അഭിഷേക് ഗൗതം എന്ന മുപ്പത് വയസുകാരന്‍.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ച ജവാ•ാരോടുള്ള ആദര സൂചകമായാണ് അഭിഷേക് ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ വീരമൃത്യു വരിച്ച 559 ജവാ•ാരുടെ അടക്കം 591 ടാറ്റൂകളാണ് അഭിഷേകിന്റെ ശരീരത്തിലുള്ളത്.
ഇതിനു പുറമേ, മഹാത്മ ഗാന്ധി, ഭഗത് സി0ഗ് എന്നിവരുടെയും പേരുകളും അഭിഷേക് പച്ചകുത്തിയിട്ടുണ്ട്. എട്ട് ദിവസം കൊണ്ടാണ് ടാറ്റൂകുത്തല്‍ പൂര്‍ത്തിയാക്കിയതെന്ന് അഭിഷേക് പറയുന്നു.
ഓരോ ദിവസവും ഓരോ രക്തസാക്ഷിയുടെ കുടുംബത്തെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടെ ജൂണില്‍ ഇന്ത്യ മുഴുവന്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അഭിഷേക്.
പര്യടനത്തില്‍ 15000 കിലോമീറ്റര്‍ താണ്ടുമെന്നാണ് അഭിഷേക് പറയുന്നത്. ജൂലൈ 24, 26 തീയതികളില്‍ നടക്കുന്ന കാര്‍ഗില്‍ യുദ്ധ വാര്‍ഷികത്തിലും ദ്രാസ് മേഖലയില്‍ നടക്കുന്ന പരിപാടിയിലും ഗൗതം പങ്കെടുക്കും.
പുല്‍വാമ ഭീകരാക്രമണത്തിന് പകരം യുദ്ധമല്ല വേണ്ടതെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഒരുപാട് ആളുകള്‍ ഇനിയും മരിക്കുമെന്നും അഭിഷേക് പറയുന്നു.
2017 ജൂലൈയില്‍ ലഡാക്ക് സന്ദര്‍ശനത്തിനിടെ അപകടത്തില്‍പ്പെട്ട അഭിഷേകിന്റെ സുഹൃത്തുക്കളെ രക്ഷിച്ചത് ഇന്ത്യന്‍ ആര്‍മിയായിരുന്നു. ജവാ•ാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയ്ക്ക് ശേഷമാണ് ശരീരത്തില്‍ പച്ചകുത്താന്‍ തുടങ്ങിയതെന്നും അഭിഷേക് വ്യക്തമാക്കി.