ബെംഗളൂരു- ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ വ്യോമാഭ്യാസ സംഘത്തിലുള്‍പ്പെട്ട രണ്ടു വിമാനങ്ങള്‍ യെലഹങ്ക വ്യോമതാവളത്തിനു മുകളില്‍ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. മറ്റു രണ്ടു പൈലറ്റുമാര്‍ സുരക്ഷിതമായി പുറന്തള്ളപ്പെട്ടു. ഇവരെ പരിക്കുകളോടെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ ബെംഗളുരുവില്‍ തുടങ്ങാനിരിക്കുന്ന എയറോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ചൊവ്വാഴ്ച 11.50-ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഹോക്ക് ജെറ്റുകള്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ് പതിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. നിലത്തു പതിച്ച വിമാനങ്ങള്‍ കത്തിയെരിയുന്നതും ദൃശ്യത്തിലുണ്ട്. കൊല്ലപ്പെട്ട പൈലറ്റ് പുറന്തള്ളപ്പെട്ടുവോ അതോ അദ്ദേഹത്തിന്റെ പാരച്യൂട്ട് തുറന്നോ എന്നു വ്യക്തമല്ല.
#WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnataka pic.twitter.com/gJHWx6OtSm
— ANI (@ANI) February 19, 2019
ഫെബ്രുവരി 20 മുതല്‍ 24 വരേയാണ് ബെംഗളൂരുവില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എയറോ ഷോ. വ്യോമസേനയുടെ സൂര്യകിരണ്‍ സംഘത്തിന്റെ അഭ്യാസങ്ങള്‍ ഈ ഷോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.