ഇസ്‌ലാമാബാദ്- കശ്മീരിലെ പുൽവാമ സ്‌ഫോടനത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്നും ഇതിന്റെ പേരിൽ രാജ്യത്തിന് നേരെ അക്രമം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ. പ്രധാനമന്ത്രി ഇംറാൻ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും ഇംറാൻ ഖാൻ അറിയിച്ചു. പാക്കിസ്ഥാന് നേരെ ആരോപണം ഉന്നയിക്കുന്നത് ഒരു തെളിവുമില്ലാതെയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും ഇംറാൻ ഖാൻ അറിയിച്ചു.