കാസര്‍കോട്- പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് സംശയിക്കുന്നു. ഒളിവിലായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഏഴു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് സൂചിപ്പിച്ചു. പീതാംബരനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പറഞ്ഞു.