കാസര്‍കോട്- പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ്‌പേര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് കരുതുന്നു. പ്രതികള്‍ സംഭവസ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്ന് ഫോണുകളില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് കരുതുന്നു. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും ലഭിച്ചിട്ടുണ്ട്.