കൊണ്ടോട്ടി- ഭര്‍ത്താവിനൊപ്പം ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ഭാര്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓമാനൂര്‍ പളളിപ്പുറായ കൊക്കറമൂച്ചിക്കല് വീരാന്‍കുട്ടിയുടെ ഭാര്യ സഫിയ (54) യാണ് മരിച്ചത്. ജിദ്ദയില്‍നിന്ന് ഇത്തിഹാദ് വിമാനത്തില്‍ അബൂദാബി വഴിയാണ് കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞ് വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ് വീരാന്കുട്ടിയോടൊപ്പമാണ് തീര്‍ഥാടനത്തിന് പോയത്. മക്കള്‍: അശ്റഫ്, ശരീഫ, സറീന, അന്‍വര്‍, ഷബ്ന. മരുമക്കള്‍: കബീര്‍ (മായക്കര),ആയിഷ അഫ്റ (എടവണ്ണപ്പാറ).