Sorry, you need to enable JavaScript to visit this website.

യുഎസ് ഉപരോധം തുണച്ചു; വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

ന്യുദല്‍ഹി- യുഎസ് ഉപരോധം മൂലം എണ്ണ കയറ്റുമതി പ്രതിന്ധിയിലായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയ്ക്ക് അനുഗ്രഹമായി ഇന്ത്യ. ലോകത്ത് ഏറ്റവും കുടൂതല്‍ എണ്ണ ശേഖരമുണ്ടെങ്കിലും യുഎസ് ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയായ വെനിസ്വേലയില്‍ നിന്നും യുഎസിലേക്കുള്ള എണ്ണ കയറ്റുമതി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മറ്റു പ്രധാന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി ഇടിയും ചെയ്തിരിക്കുന്നു. ഇങ്ങനെയിരിക്കെയാണ് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തു നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നത്. ഫെബ്രുവരി ആദ്യപകുതി പിന്നിടുമ്പോള്‍ വെനിസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ 66 ശതമാനം വര്‍ധിച്ച് പ്രതിദിനം 6,20,000 ബാരലിലെത്തിയതായി ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ഇന്ത്യയിലെ സ്വകാര എണ്ണശുദ്ധീകരണ കമ്പനികളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നാരായണ എനര്‍ജി ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഈ എണ്ണയില്‍ അധികവും വാങ്ങുന്നത്.

ld12ih1s

രാഷ്ട്രീയ അസ്ഥിരതാ ഭീഷണിയുള്ള വെനിസ്വേലയിലെ പ്രസിഡന്റ് നി്‌ക്കോളാസ് മദുറോ സര്‍ക്കാരിന് പിടിവള്ളിയായ ഏക സാമ്പത്തിക സ്രോതസ്സാണ് എണ്ണ കയറ്റുമതി. എന്നാല്‍ യുഎപ് ഉപരോധം മൂലം കയറ്റുമതി ഇടിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി ആദ്യപകുതിയില്‍ കയറ്റുമതി 9.2 ശതമാതനമാണ ഇടിവുണ്ടായത്. ഇക്കാലയളവില്‍ ഒറ്റ എണ്ണക്കപ്പല്‍ പോലും വെനിസ്വേലന്‍ തീരത്തു നിന്ന് യുഎസിലേക്കു പോയിട്ടില്ല. മാത്രവുമല്ല മുന്‍കൂര്‍ പണം നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ യുഎസ് എണ്ണക്കമ്പനികള്‍ക്കുള്ള എണ്ണയുമായി പുറപ്പെട്ട ഏഴു കപ്പലുകള്‍ ജനുവരി 28-നു പ്രഖ്യാപിച്ച ഉപരോധം മൂലം കടലില്‍ കുടുങ്ങിക്കിടക്കുയുമാണ്. ഇതിനു പുറമെ വെനിസ്വേലയ്ക്ക് കഴിഞ്ഞ 12 വര്‍ഷത്തിനിടെ നല്‍കിയ 50 ബില്യണ്‍ ഡോളറിന്റെ വായ്പാ തിരിച്ചുപിടിക്കാന്‍ പാടുപെടുന്ന സഖ്യരാജ്യമായ ചൈനയും വെനിസ്വേലയില്‍ നിന്നുളള ഇറക്കുമതി 50 ശതമാനം കുറച്ചിരിക്കുന്നു.
 

Latest News