ന്യൂദല്‍ഹി- കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമമില്ല. കോണ്‍ഗ്രസ് പ്രസ്ഥാനമാകെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനൊപ്പമുണ്ടെന്നും സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.