ന്യൂദല്‍ഹി- പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ട്യൂഷന്‍ നല്‍കാനെത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. 35 കാരനായ അധ്യാപകന്‍ ഒളിച്ചുകളിയുടെ പേരില്‍ കുട്ടിയെ ബാത്ത് റൂമിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ മേഘ്‌നാ യാദവ് പറഞ്ഞു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതായി പോലീസ് അറിയിച്ചു.