ന്യൂദല്‍ഹി- എപ്പോഴും ചിരിച്ചുകൊണ്ടിരിക്കന്‍ താനൊരു രാഷ്ട്രീയക്കാരനോ നയതന്ത്ര ഉദ്യോഗസ്ഥനോ അല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. കോടതി മുറിയില്‍ ക്ഷുഭിതനാകുന്നുവെന്ന ചോദ്യത്തിന് എന്‍.ഡി.ടി.വി ചാനലിന് മറുപടി നല്‍കിയതായിരുന്നു അദ്ദേഹം.
വിധിന്യായങ്ങളുടെ പേരില്‍ ജഡ്ജിമാരുടെമേല്‍ ചെളി വാരി എറിയുന്നത് നീതിന്യായ തസ്തികകളിലേക്ക് വരുന്ന യുവജനങ്ങളെ തടയുമെന്ന് അദ്ദേഹം പറഞ്ഞു. വിധിന്യായങ്ങളിലെ നിയമപരമായ പിശകുകള്‍ ചൂണ്ടിക്കാണിക്കാം. എന്നാല്‍ ജഡ്ജിമാരെ ആക്രമിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.