ദുബായ്- കേരളത്തിലെ പോലെ ലോകത്ത് വേറെ ഒരിടത്തും ഹര്‍ത്താലില്ലെന്ന് എം.എ. യൂസഫലി. വിമാനത്താവളത്തില്‍ ഇറങ്ങി വീട്ടിലേക്കു പോകുമ്പോഴായിരിക്കും ചിലപ്പോള്‍ ഹര്‍ത്താല്‍. ഒരു കല്ലേറില്‍ വണ്ടിക്കു കേടുപാടു പറ്റിയാല്‍ സാമ്പത്തിക നഷ്ടം. ജീവഹാനിയുടെ സാധ്യത വേറെ.
ലോകകേരള സഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്ലാം പൂട്ടുകയാണ്. രാഷ്ട്രീയക്കാരെല്ലാം ഒന്നിച്ച് ഇതിനെതിരേ തീരുമാനമെടുക്കണം. ഏകജാലക സംവിധാനം എന്നു നമ്മള്‍ പറയുന്നുണ്ടെങ്കിലും ശരിയായിട്ടില്ല. ഭാവി തലമുറക്കു ജോലി നല്‍കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണം. ലോക കേരള സഭ ആ വെല്ലുവിളി ഏറ്റെടുക്കണം. ഇല്ലെങ്കില്‍ ഈ സഭ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമുയരുമെന്നും അദ്ദേഹം പറഞ്ഞു.