ശ്രീനഗറില്‍ പി.ഡി.പി സമാധാന മാര്‍ച്ച് നടത്തി
ശ്രീനഗര്‍- ജമ്മുവില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ് പോലീസ് നടപടി. പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താനുളള നടപടികളുടെ ഭാഗമായാണ് ഓഫീസ് അടച്ചതെന്ന് പോലീസ് പറഞ്ഞു. ഉച്ചക്കുശേഷം പാര്‍ട്ടി അധ്യക്ഷ ഓഫീസ് സന്ദര്‍ശിക്കാനിരുന്നതാണെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. രാവിലെ ആറ് ക്ശമീരി വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
കശ്മീരിനു പുറത്തു താമസിക്കുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ സമാധാന മാര്‍ച്ച് നടത്തി. കശ്മീര്‍ താഴ് വരയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രകടനത്തിനു നേതൃത്വം നല്‍കിയ ഉപാധ്യക്ഷന്‍ റഹ്്മാന്‍ വീരി ആവശ്യപ്പെട്ടു. ജമ്മുമേഖലയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും ഇവിടെ നിലനിന്നിരുന്ന സാഹോദര്യത്തെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശേറെ കശ്മീര്‍ പാര്‍ക്കില്‍നി്‌നന് ലാല്‍ ചൗക്ക് വരെയായിരുന്നു മാര്‍ച്ച്. പോളോ വ്യൂവില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.